വഴിയാത്രക്കാരനെ ഇടിച്ചിട്ട് കടന്ന സംഭവം; കാര്‍ കണ്ടെത്തി

ആലപ്പുഴയില്‍ വഴിയാത്രക്കാരന ഇടിച്ചിട്ട് കടന്ന സംഭവത്തില്‍ കാര്‍ കണ്ടെടുത്തു. ഉടമ പാതിരപ്പള്ളി സ്വദേശി ശ്യാമിന് എതിരെ കേസെടുത്തു. പരുക്കേറ്റ ഇടമുറി സ്വദേശി സമീഷിന്റെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴയില്‍ വച്ചാണ് വണ്ടി കണ്ടെടുത്തത്. ഇന്നലെ രാത്രിയോടെ വാഹനവും ഉടമയെയും തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ആണ് അപകടം നടന്നത്. വൈകുന്നേരം നാല് മണിയോടെ ആലപ്പുഴ കൈതവന പക്കി ജംഗ്ഷനില്‍ ബൈക്ക് നിര്‍ത്തി സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ആളെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഉടമയെ ട്രാക്ക് ചെയ്ത് കണ്ടെത്തി. അറസ്റ്റ് ചെയ്ത ഉടമയെ ഇന്നലെ വൈദ്യ പരിശോധനയും നടത്തി അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ഗുരുതര അപകടമുണ്ടായിട്ടും വാഹനം നിര്‍ത്താതെ ശ്യാം കടന്നുകളയുകയായിരുന്നു. സമീഷ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. സമീഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ട്വന്റി ഫോര്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഇടപെടല്‍ ഉണ്ടായി.
വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഷോറൂം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം തിരിച്ചറിഞ്ഞു. പാതിരപ്പള്ളി സ്വദേശി ശ്യാം ആണ് ആണ് ആണ് അപകടമുണ്ടാക്കിയ ഹ്യുണ്ടായി ക്രറ്റ വാഹനം ഓടിച്ചിരുന്നത്. രാത്രി വൈകി വാഹനം പിടിച്ചെടുത്ത പൊലീസ് ശ്യാമിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ദുരൂഹതയുണ്ടോയെന്നത് അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: accident, alappuzha, missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here