സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച

സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 1ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
രാവിലെ 8.30നാണ് ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങിൽ പരമാവധി 25 പേർക്ക് മാത്രമാണ് പ്രവേശനമുണ്ടാകൂവെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് അധ്യാപകർ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി വാട്ട്സ് ആപ്പ് മുഖാന്തരമോ മറ്റ് സംവിധാനങ്ങൾ വഴിയോ എത്തിച്ചാൽ മതി. അധ്യാപക സംഘടനകൾ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. കൊവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വിതരണമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു.
Story Highlights: kerala school opening festival on june 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here