Advertisement

ലക്ഷദ്വീപ് സന്ദർശിക്കാൻ സി.പി.എം. സംഘത്തിന് അനുമതിയില്ല

May 30, 2021
Google News 0 minutes Read

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള സി.പി.എം എം.പിമാരുടെ സംഘത്തിൻറെ അനുമതി ദ്വീപ് ഭരണകൂടം നിഷേധിച്ചു. വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർക്കാണ് അനുമതി നിഷേധിച്ചത്.

ദ്വീപ് സന്ദർശിക്കാൻ അനുമതി തേടി സി.പി.എം സംഘം അപേക്ഷ നൽകിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് ദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സി.പി.എം. അറിയിച്ചു. ദ്വീപിലെ യഥാർഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് എളമരം കരീം എം.പി. മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here