ഹരിയാനയിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി

ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി. ജൂൺ 7 വരെ ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ പിൻവലിക്കാൻ സമയമായില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ 9 മുതൽ 3 വരെ കടകൾ തുറക്കാൻ അനുമതിയുണ്ട്. ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും മാളിന്റെ വലുപ്പത്തെ ആശ്രയിച്ച് ആളുകളുടെ എണ്ണം നിശ്ചയിക്കാം. 1,000 ചതുരശ്രയടിയുള്ള മാളിൽ ഒരേ സമയം 40 പേരെ അനുവദിക്കും, 2,000 ചതുരശ്രയടി വിസ്തീർണ്ണമുണ്ടെങ്കിൽ, നിശ്ചിത സമയത്ത് അനുവദിക്കുന്ന ആളുകളുടെ എണ്ണം 80 ആയിരിക്കും – മുഖ്യമന്ത്രി പറഞ്ഞു.
മാളുകൾ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും. അതേസമയം സ്‌കൂളുകൾ, കോളേജുകൾ, വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ ജൂൺ 15 വരെ അടച്ചിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here