നിർമാണ സാമഗ്രികളുടെ വില വർധനവ്; കർശനമായ നടപടിയെടുക്കും

നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ മേഖല നേരിടുന്നത് വലിയ പ്രതിസന്ധി. നിർമാണ മേഖലയിലെ വസ്തുക്കളുടെ വില വർധനവിനെതിരെ സർക്കാർ കർശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടാം ഘട്ടത്തിലെ ലോക്ക്ഡൗണിന് മുൻപ് ചില്ലറ വിൽപനയിൽ 400 രൂപയായിരുന്ന സിമന്റിന് ഇപ്പോൾ 500 രൂപയാണ്. വിവിധ കമ്പനികളുടെ സിമന്റിന് 50 രൂപയോളം വില കൂടിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ മലബാർ സിമന്റും വില 30 രൂപ കൂട്ടിയിരുന്നു. ലോക്ക്ഡൗണിൽ നിർമാണ മേഖലക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും സിമൻറിന്റെയും കമ്പിയുടെയും വില കൂട്ടുന്നത് നിർമാണ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here