തൃശൂരിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ആശങ്ക; വ്യാപാരികൾ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

തൃശൂരിലെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച ചർച്ചകൾ പരിഹരിക്കാൻ ജില്ലയിലെ മന്ത്രിമാരും കളക്ടർമാരും ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. മുഖ്യമന്ത്രി ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും കളക്ടർ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസ് അനുവദിക്കാത്തതാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും തൃശൂർ ജില്ലയിൽ മത്രം ഇവ നടപ്പാകുന്നില്ലെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതി. സംഭവം വിവാദമായതോടെയാണ് റവന്യൂ മന്ത്രിയുടെ ഇടപെടൽ.
കടകളും മാർക്കറ്റുകളും തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് ചേരുന്ന യോഗങ്ങളിൽ തീരുമാനമുണ്ടാകും. ജില്ലയിലെ മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ, ആർ. ബിന്ദു, വ്യാപാരികളുടെ പ്രതിനിധികൾ, ജില്ലാ കളക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തിൽ വ്യക്തത വരുത്തും.
Story Highlights: trissur market reopening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here