എറണാകുളത്ത് കാണാതായ എഎസ്‌ഐ തിരിച്ചെത്തി

എറണാകുളത്ത് നിന്ന് കാണാതായ എഎസ്‌ഐ തിരിച്ചെത്തി. കുടുംബമാണ് എഎസ്‌ഐ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതി നല്‍കിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പള്ളുരുത്തിയിലെ വീട്ടിലേക്ക് എഎസ്‌ഐ തിരിച്ചെത്തിയത്.
ഗുരുവായൂരിലേക്ക് പോയെന്നാണ് എഎസ്‌ഐയുടെ മൊഴി. മാനസികമായി സമ്മര്‍ദം ഉണ്ടായിരുന്നെന്നും എഎസ്‌ഐ പൊലീസിന് മൊഴി നല്‍കിയതായി വിവരം. പൊലീസ് ഫോണ്‍ രേഖകള്‍ ശേഖരിക്കുകയാണ്. മൊഴിയെടുപ്പ് തുടരുന്നു.
എസ്‌ഐ ഉത്തംകുമാറിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ 24നോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പരാതിയില്‍ പറഞ്ഞെങ്കിലും രേഖപ്പെടുത്തിയില്ല. കാണാതായപ്പോള്‍ താന്‍ ഫോണ്‍ വിളിച്ചുനോക്കിയെന്നും അപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു എന്നും ഭാര്യ പറഞ്ഞു. സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ അവിടെ ചെന്നിട്ടില്ല. അതിന്റെ തലേന്ന് ഡ്യൂട്ടിക്ക് ചെന്നപ്പോള്‍ വൈകിയെന്നു പറഞ്ഞ് സിഐ ആബ്‌സന്റ് ചെയ്‌തെന്ന് പറഞ്ഞിരുന്നു. ഇതിനു മുന്‍പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ജോലി കളയും എന്നൊക്കെ സിഐ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.
Story Highlights: missing, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here