കൊളംബോ തീരത്തു നേരിയ ആസിഡ് മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്

കടലിൽ തീപിടിച്ച ചരക്കുകപ്പലിൽ നിന്നുള്ള നൈട്രജൻ ഡയോക്സൈഡ് ചോർച്ച മൂലം കൊളംബോ തീരത്തു നേരിയ ആസിഡ് മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മഴ നനയരുതെന്നും മറൈൻ എൻവയൺമെന്റ് പ്രൊട്ടക്‌ഷൻ അതോറിറ്റി (എംഇപിഎ) നിർദേശിച്ചു. അതേസമയം, കപ്പലിലെ തീനാളങ്ങളുടെ ശക്തി കുറഞ്ഞു.
ഗുജറാത്തിൽ നിന്ന് രാസവസ്തുക്കളും ഇന്ധനവുമായി എത്തിയ ചരക്കുകപ്പൽ കൊളംബോ തീരത്തു നങ്കൂരമിട്ടു കിടക്കുമ്പോഴാണു ഈ മാസം 20 നു തീപിടിച്ചത്. 325 ടൺ ഇന്ധനത്തിനു പുറമേ 25 ടൺ നൈട്രിക് ആഡിസും കപ്പലിലുണ്ട്. ഇതിൽ ആസിഡ് വൻതോതിൽ ചോർന്നുവെന്നാണു കണ്ടെത്തിയത്. കപ്പലിലെ 1486 കണ്ടെയ്നറകളിൽ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിനാവശ്യമായ രാസവസ്തുക്കളുമുണ്ട്.അതേസമയം, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകളും 2 ലങ്കൻ ടഗ് ബോട്ടുകളും ചേർന്നു തീയണയ്ക്കൽ തുടരുകയാണ്.
Story Highlights: Sri-lanka warned of acid rain due to burning cargo ship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here