Advertisement

പൊന്മുടി റോഡിൽ താത്കാലിക നിരോധനം

May 30, 2021
0 minutes Read

പൊന്മുടി റോഡിൽ 11, 12 ഹെയർപിൻ വളവുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയതിനാൽ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചതായി ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. റോഡിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടയുടൻ പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു താത്കാലികമായി ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചതെന്നും കളക്ടർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയില്‍ വെള്ളം കുത്തിയൊഴികിയതോടെ ഇവിടുത്തെ റോഡിന്റെ പല ഭാഗങ്ങളും തകരാന്‍ തുടങ്ങിയിട്ടുണ്ട്. പൊന്‍മുടി പതിനൊന്നാംവളവിന് സമീപം റോഡിന്റെ ഒരു വശം ഇടിഞ്ഞനിലയിലാണ്. വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാദ്ധ്യതയുള്ള ഭാഗമാണിത്. പൊതുവെ പതിനൊന്നാം വളവിന് സമീപം അനവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മുന്‍പ് ഒരു ടെംപോവാന്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടിരുന്നു. 

ഒരാഴ്ചയായി പൊന്‍മുടി മേഖലയില്‍ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച്‌ കനത്ത മഴ പെയ്യുകയാണ്. വനത്തില്‍ നിന്നും റോഡിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി. ഇതോടെയാണ് റോഡ് തകര്‍ന്നത്. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top