Advertisement

കൊവിഡ് പ്രതിരോധം; ആനന്ദയ്യ ആയുർവേദ മരുന്നിന് അനുമതി നൽകി ആന്ധ്ര

May 31, 2021
Google News 0 minutes Read

വിവാദങ്ങൾക്കൊടുവിൽ നെല്ലൂരിലെ നാട്ടുവൈദ്യനായ ആനന്ദയ്യയുടെ ആയുർവേദ മരുന്ന് കൊവിഡ് രോഗികൾക്കു നൽകാൻ അനുമതി നൽകി ആന്ധ്രാപ്രദേശ് സർക്കാർ. ദേശീയ ആയുർവേദ ഗവേഷണ കേന്ദ്രം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം കണ്ണിൽ ഒഴിക്കുന്ന തുള്ളി മരുന്ന് രൂപത്തിൽ അല്ലാതെ ആനന്ദയ്യയുടെ മരുന്ന് ഉപയോഗിക്കാനാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.

മരുന്ന് കൊവിഡ് ഭേദപ്പെടുത്തുമെന്നതിന് തെളിവുകളില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. മരുന്നിൽ ഉപയോഗിക്കുന്ന ചേരുവകൾക്ക് മറ്റു ദോഷഫലങ്ങളില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here