Advertisement

ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം ; കോഴിക്കോട് മെഡിക്കൽ കോളജിൽ 16 പേർ ചികിത്സയിൽ

May 31, 2021
1 minute Read

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികൾക്ക് നൽകുന്ന രണ്ട് മരുന്നുകളും തീർന്നു. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരടക്കം 16 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർക്ക് നൽകാൻ മരുന്നില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

രണ്ട് ദിവസം മുമ്പ് തന്നെ മരുന്ന് സ്റ്റോക്ക് അവസാനിക്കാൻ പോകുകയാണെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് . എത്തിക്കാമെന്ന് മറുപടി ലഭിച്ചതല്ലാതെ ഇതുവരെയും മരുന്ന് ലഭ്യമാക്കിയിട്ടില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നു. ചുരുങ്ങിയത് 50 വയല്‍ മരുന്നെങ്കിലും അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

Story Highlights: Black fungus medicine shortage in Kozhikode medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top