Advertisement

കോപ്പ അമേരിക്കയ്ക്ക് ബ്രസീൽ വേദിയാകും

May 31, 2021
Google News 2 minutes Read
Brazil host Copa America

ഇക്കൊല്ലത്തെ കോപ്പ അമേരിക്കയ്ക്ക് ബ്രസീൽ വേദിയാകും. അർജൻ്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് പകരമാണ് ബ്രസീലിനെ വേദിയാക്കിയിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ കോന്മെബോൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വേദികളുടെ കര്യത്തിൽ തീരുമാനം ആയിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കോന്മെബോൾ അറിയിച്ചിരിക്കുന്നത്. ജൂൺ 13നാണ് ടൂർണമെൻറ് തുടങ്ങാനിരുന്നത്.

കൊവിഡ് കേസുകൾ ബാധിച്ച സാഹചര്യത്തിലാണ് അർജൻ്റീനയെ ആതിഥേയരിൽ നിന്ന് നീക്കിയത്. അർജൻറീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടർന്ന് ടൂർണമെൻറ് നടത്തുന്നതിൽ നിന്ന് നേരത്തെ പിൻമാറിയിരുന്നു.

Story Highlights: Brazil to host 2021 Copa America

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here