Advertisement

കൊവിഡ്‌ 19; തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളിൽ കര്‍ശന നിയന്ത്രണം

May 31, 2021
Google News 0 minutes Read

തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളിലും നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റും പിഴയും ഉണ്ടായേക്കും.

രോഗികളുടെ എണ്ണം 2000 കടന്നതോടെയാണ് നഗര മേഖലയ്ക്കൊപ്പം ഗ്രാമീണ മേഖലയിലും നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. മാസ്ക് ധരിക്കാത്തവര്‍ ഗ്രാമീണ മേഖലയില്‍ കൂടിവരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂട്ടം കൂടരുതെന്നു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനനാമതിയുള്ള സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഢങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. ഷാഡോ പൊലീസിനേയും വിന്യസിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം , അഞ്ചുതെങ്ങ് ഹാര്‍ബറുകളില്‍ പ്രത്യേക പൊലീസിനെ വിന്യസിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here