ക്ലബ് ഹൗസിൽ എനിക്ക് അക്കൗണ്ടില്ല: ദുൽഖർ സൽമാൻ

ഏറ്റവും പുതിയ സോഷ്യൽ മീഡിയ സെൻസേഷനായ ക്ലബ് ഹൗസിൽ തനിക്ക് അക്കൗണ്ടില്ലെന്ന് ദുൽഖർ സൽമാൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ രംഗത്തെത്തിയത്. തൻ്റെ പേരിൽ രൂപീകരിക്കപ്പെട്ട രണ്ട് അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാൻ ക്ലബ് ഹൗസിലില്ല. ഈ അക്കൗണ്ടുകൾ എൻ്റേതല്ല. സമൂഹമാധ്യമങ്ങളിൽ എൻ്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കരുത്. അത് നല്ലതല്ല.’- ദുൽഖർ കുറിച്ചു.
വെറും ഒരു വർഷം മാത്രം പ്രായമുള്ള വോയ്സ്-ലെഡ്-സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. രണ്ട് മില്യണിലേറെ ഉപഭോക്താക്കളാണ് ഇന്ന് ആപ്ലിക്കേഷന് സ്വന്തമായുള്ളത്. മാർക്ക് സക്കർബർഗ്, ഇലോൺ മസ്ക്ക്, ഓപ്ര വിൻഫ്രി ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഈ ആപ്ലിക്കേഷന്റെ ഉപഭോക്താക്കളാണ്.
Story Highlights: i dont have account in clubhouse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here