Advertisement

ലക്ഷദ്വീപ് ഹർജികളിൽ ഇടപെടാതെ ഹൈക്കോടതി

May 31, 2021
1 minute Read

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ ഹർജികളിൽ ഇടപെടാതെ ഹൈക്കോടതി. പരാതിക്കാരന് കേന്ദ്രസർക്കാരിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു.

കരട് നിയമത്തിൽ എതിർപ്പറിയിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. ഭരണപരിഷ്‌കാരങ്ങൾ സംബന്ധിച്ച കരട് നിയമത്തിൽ എതിർപ്പറിയിക്കാൻ മുപ്പത് ദിവസമാണ് സാധാരണയായി അനുവദിക്കേണ്ടത്. പക്ഷേ 20 ദിവസം മാത്രമാണ് ലക്ഷദ്വീപ് ഭരണകൂടം അനുവദിച്ചത്. ലോക്ക്ഡൗൺ സാഹചര്യമായതിനാൽ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നതിന് കഴിഞ്ഞില്ലെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ശക്തമായ രീതിയിലാണ് എതിർത്തത്.

ലക്ഷദ്വീപ് വിഷയം നയപരമായ വിഷയമാണെന്നും കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. പരാതിക്കാരന് വേണമെങ്കിൽ അഡ്മിനിസ്‌ട്രേറ്റർ മുഖേന കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡ്വ. നടരാജ വ്യക്തമാക്കിയത്.

Story Highlights: lakshadweep, kerala highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top