Advertisement

പട്ടികജാതി, പട്ടികവർഗക്കാരുടെ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുക്കൽ; കമ്മിഷന് ലഭിച്ച പരാതിയും അട്ടിമറിച്ചു

May 31, 2021
Google News 1 minute Read

പട്ടികജാതി, പട്ടികവർഗക്കാരുടെ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുക്കുന്നതിനുള്ള അന്വേഷണവും അട്ടിമറിച്ചതായി പരാതി. പട്ടികജാതി, പട്ടികവർഗ കമ്മിഷന് ലഭിച്ച പരാതിയാണ് ബിനാമി ലോബി അട്ടിമറിച്ചത്. ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ എല്ലാ ഇടപാടുകളും ബിനാമികൾ തന്നെ ചെയ്യുന്നതും അന്വേഷണം കൃത്യമായി നടക്കാത്തതുമാണ് ഇതിന് കാരണമായത്.

2019ലാണ് പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുക്കുന്നത് സംബന്ധിച്ച പരാതി പട്ടികജാതി പട്ടികവർഗ കമ്മിഷന് ലഭിക്കുന്നത്. തുടർന്ന അന്വേഷണത്തിന് കമ്മിഷൻ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടന്ന അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. ഡീലർമാരാണോ പമ്പുകൾ നടത്തുന്നത് എന്നറിയുന്നതിൽ മാത്രമായി അന്വേഷണം ഒതുക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ബിനാമികൾ ഇല്ലെന്ന റിപ്പോർട്ടാണ് പൊലീസ് കമ്മിഷന് നൽകിയത്. യഥാർത്ഥ ഡീലറെ നേരിൽ കാണാനോ രേഖകൾ പരിശോധിക്കാനോ പൊലീസ് തയാറായില്ല.

ഒരു കമ്പനിയുടെ മാത്രം 28 പമ്പുകളാണ് സാമ്പത്തിക പ്രതിസന്ധി കാരണം 25 ശതമാനം ഓഹരി പുറത്തുനൽകിയത്. ഇതിന് പുറമേയാണ് എണ്ണക്കമ്പനികളുടെ നടപടികളും. മൂലധനമായി നൽകുന്ന പണത്തിന് പതിനൊന്ന് ശതമാനം പലിശയാണ് ഈടാക്കുന്നത്. ഇത് നൂറുതവണകളായി തിരികെ അടയ്ക്കണം. വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതുമില്ല. ഇതിന് പുറമേ പമ്പിൽ നിന്നുള്ള കിട്ടാക്കടത്തിന് കൂടി ആദായ നികുതി നൽകേണ്ട ഗതികേടിലാണ് ഡീലർമാർ.

Story Highlights: petrol pump, gas agencies fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here