Advertisement

ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച നടപടി റദ്ദാക്കണം’ ; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത

May 31, 2021
Google News 2 minutes Read

ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ലെന്നും മമത കത്തിൽ വ്യക്തമാക്കുന്നു. ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണമെന്നും മമത ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ഡൽഹിയിൽ ഇന്ന് ഹാജരായില്ല. അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും എത്താൻ ആകില്ലെന്നും അറിയിച്ചതായാണ് വിവരം.

അതിനിടെ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർക്കാർ തിരികെ വിളിച്ച നടപടിയെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുന്ന സമയത്ത് കേന്ദ്ര സർക്കാർ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സംസ്ഥാനങ്ങളെ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും കെജ്രിവാൾ വ്യക്തമാക്കി.

Story Highlights: West bengal- Central govt issue: Mamata Banarjee, Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here