Advertisement

കേന്ദ്രവും ബംഗാളും തർക്കം മുറുകുന്നു; ചീഫ് സെക്രട്ടറിക്ക് ഡൽഹിയിലെത്തേണ്ട സമയം ഇന്ന്

May 31, 2021
0 minutes Read

പശ്ചിമ ബംഗാളിൽ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്ക് കേന്ദ്രസർലീസിലേക്ക് മടങ്ങിവരാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ഡൽഹിയിലെ പേഴ്‌സണൽ മന്ത്രാലയത്തിലെത്തണമെന്നാണ് നിർദേശം. എന്നാൽ ചീഫ് സെക്രട്ടറിയെ ചുമതലകൾ ഒഴിവാക്കി കേന്ദ്രസർവീസിലേക്ക് മടക്കി അയക്കാനാകില്ല എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന തുടർനടപടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

കൊവിഡ് സാഹചര്യം അടക്കം നിരവധി വിഷയങ്ങൾ ആലാപൻ ബന്ദോപാധ്യായ ചീഫ് സെക്രട്ടറി എന്ന നിലയിൽ കൈകാര്യം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയെ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി മമതാ ബാനർജി. ആലാപൻ ബന്ദോപാധ്യായ ഇന്ന് ഡൽഹിയിലെത്തില്ലെന്നാണ് സൂചന. പകരം കൊൽക്കത്തയിൽ മമതാ ബാനർജി വിളിച്ച കൊവിഡ് ദുരിതാശ്വാസ അവലോകന യോഗങ്ങളിൽ പങ്കെടുക്കും.

ബംഗാളിൽ വോട്ടെണ്ണലിന് പിന്നാലെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഗവർണർ തേടിയിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകാൻ തയാറായില്ല. പ്രധാനമന്ത്രി വിളിച്ച ദുരിതാശ്വാസ അവലോകന യോഗത്തിലും പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് ആലാപൻ ബന്ദ്യോപാധ്യായയെ തിരികെ വിളിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top