എവറസ്റ്റ് കീഴടക്കാൻ കാഴ്ചയെന്തിന്; എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ അന്ധനായ ഏഷ്യക്കാരനായി ഷ്യാങ് ഹോങ്

എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ അന്ധനായ ഏഷ്യക്കാരനായി ചൈനയിൽ നിന്നുള്ള ഷ്യാങ് ഹോങ്. 44കാരനായ ഷ്യാങ് ഹോങ് അന്ധരുടെ വിഭാഗത്തിൽ നിന്നും ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെയാളാണ്.
എല്ലാ വൻകരയിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുകയാണ് തൻറെ ലക്ഷ്യമെന്ന് നേട്ടത്തിന് ശേഷം ഷ്യാങ് ഹോങ് പ്രതികരിച്ചു. മെയ് 24നാണ് നേട്ടം പൂർത്തിയാക്കി ഷ്യാങ് കാഠ്മണ്ഡുവിൽ തിരികെയെത്തിയത്.
2001ൽ എവറസ്റ്റ് കീഴടക്കിയ അന്ധനായ എറിക് വൈൻമെയറിൽ നിന്നാണ് തനിക്ക് തനിക്ക് പ്രചോദനം ലഭിച്ചതെന്ന് ഷ്യാങ് പ്രതികരിച്ചു. ”എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കി തനിക്ക് ‘ഗ്രാൻഡ് സ്ലാം’ സ്വന്തമാക്കണം. ലോകമെമ്പാടുമുള്ള അന്ധർക്ക് ഞാനൊരു പ്രചോദമായി മാറിത്തീരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” -ഷ്യാങ് പ്രതികരിച്ചു.
21ാം വയസ്സിൽ ഗ്ലൂക്കോമ ബാധിച്ചാണ് ഷ്യാങിന് കാഴ്ച നഷ്മായത്. ടിബറ്റിലെ ആശുപ്രതിയിലെ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ചുവർഷത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് ഷ്യാങ് നേട്ടം കൈവരിച്ചത്. ഇതിനായി ചൈനയിലെ നിരവധി ചെറു കൊടുമുടികളും ഷ്യാങ് പരിശീലനത്തിനായി ഉപയോഗിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here