Advertisement

ദേവികുളം എംഎൽഎ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

June 1, 2021
0 minutes Read

ദേവികുളം എംഎൽഎ എ.രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കർ പി.ടി.എ റഹീമിന് മുമ്പാകെ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. സ്പീക്കറുടെ ചേംബറിൽ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ.

തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃ‍ഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.മുൻഗാമി കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎൽഎ എ.രാജയും തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.പല തരത്തിലായിരുന്നു ഇത്തവണ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. ദൈവനാമത്തിലും അല്ലാഹുവിന്റെ നാമത്തിലും സഗൗരവത്തിലും ചൊല്ലിയവരുണ്ടായിരുന്നു.

കന്നഡയിലും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും സത്യപ്രതിഞ്ഞ ചൊല്ലിയവരുണ്ട്. രാജ തമിഴിലാണ് പ്രതിജ്ഞ ചൊല്ലിയത്.ദൈവനാമത്തിൽ 43 പേരും അള്ളാഹുവിന്റെ നാമത്തിൽ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് 36കാരനായ രാജ. സിപിഐഎം ഏരിയാ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍, അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. രണ്ടു വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ അഭിഭാഷകനായത്. നിമയസഭയിലേക്ക് ആദ്യമായിട്ടാണ് മല്‍സരിച്ചത്. 7000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top