തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടെന്ന് ബിജെപി ദേശീയ നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ ക്രമക്കേട് നടന്നെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്ഥാനാർത്ഥികളിൽ ചിലരും നേതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വത്തിന്റെ അന്വേഷണം.
താഴേത്തട്ടിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി പ്രവർത്തകരിലേക്ക് എത്തിയില്ല. ബൂത്ത് കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽപോലും കമ്മിറ്റികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഫണ്ട് എഴുതിയെടുത്ത സംഭവമുണ്ടായെന്നും അന്വേഷണത്തിൽ വിലയിരുത്തി.
തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പുറത്തുവരുന്നതിനായി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ദേശീയ നേതൃത്വം നേരിട്ട് ഇടപെടാനൊരുങ്ങുകയാണ്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് എൺപത് ശതമാനത്തോളം ബൂത്ത് കമ്മിറ്റികൾ സംസ്ഥാനത്ത് സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights: bjp kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here