കൊല്ലം ബൈപ്പാസ് ടോൾ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു; ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു

കൊല്ലം ബൈപ്പാസ് ടോൾ പിരിവ് ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടർന്ന് താത്ക്കാലികമായി നിർത്തിവെച്ചു. രാവിലെ ടോൾ പിരിവ് ആരംഭിച്ചെങ്കിലും പ്രവർത്തകരെത്തി തടഞ്ഞു. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തിയതോടെയാണ് ടോൾപിരിവ് നിർത്തിവെക്കാനുള്ള തീരുമാനത്തിലെത്തിയത്.
ടോൾ പിരിവിനു അനുമതി നൽകി കേന്ദ്ര സർക്കാർ ജനുവരി ആദ്യം തന്നെ നടപടികൾ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് പിരിവ് നീട്ടിവെയ്ക്കുകയായിരുന്നു.
ചർച്ച നടത്തിയ ശേഷം നാളെ മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. രാവിലെ 8 മണി മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് ദേശിയ പാത അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് കമ്പനി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here