ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ, ലോക്ക്ഡൗൺ വീണ്ടും നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക്ക്ഡൗൺ അവസാനിപ്പിക്കേണ്ടതുണ്ട്, അത് ജനങ്ങളുടെ കൈകളിലാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതല്‍ സംസ്ഥാനത്ത് ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രികളില്‍ ഓക്‌സിജന്റെയോ കിടക്കകളുടെയോ കുറവുകളില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
നേരത്തെ ചെന്നൈയില്‍ മാത്രം 7,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 3,000ല്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനായി സമ്പൂർണ്ണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതല്‍ സംസ്ഥാനത്ത് ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ ഒരു വിഭാഗം ജനങ്ങളെ സാരമായി ബാധിച്ചിരുന്നു. അതിനാലാണ് കൊവിഡ് സഹായ പദ്ധതിയായി 4000 രൂപ പ്രഖ്യാപിച്ചത്. അതിന്റെ ആദ്യ ഗഡു ആയി 2000 രൂപ വിതരണം ചെയ്തത്’ സ്റ്റാലിന്‍ പറഞ്ഞു. പ്രതിദിനം സംസ്ഥാനത്ത് മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് 1.70 ലക്ഷം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here