Advertisement

എസ്‌സി- എസ്ടി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് പെട്രോള്‍ പമ്പ് നല്‍കുന്നതിലും വിവേചനവുമായി ഓയില്‍ കമ്പനികള്‍

June 1, 2021
1 minute Read
petrol pump

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പമ്പ് നല്‍കുന്നതിലും ഓയില്‍ കമ്പനികള്‍ക്ക് വിവേചനം. എല്ലാ സൗകര്യവും കമ്പനി നേരിട്ട് നല്‍കുന്ന കൊക്കോ എന്നറിയപ്പെടുന്ന പമ്പുകള്‍ പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കില്ല. വായ്്പയെടുത്ത തുക ബിനാമി ഇടപാടെന്ന് മുദ്രകുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുടെ ഡീലര്‍ഷിപ്പ് റദ്ദാക്കിയ ചരിത്രവും കമ്പനികള്‍ക്കുണ്ട്. പമ്പിലും ഗ്യാസ് ഏജന്‍സിയിലും ബിനാമി ഇടപാടുകള്‍ കമ്പനി അറിഞ്ഞു നടക്കുമ്പോഴാണിത്.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള പമ്പുകള്‍ നടത്തുന്നതിനുള്ള ഡീലര്‍ഷിപ്പ് നല്‍കുന്നതിലാണ് പട്ടികജാതി, പട്ടിക വര്‍ഗക്കാരോട് വിവേചനം കാട്ടുന്നത്. ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ഈ പമ്പുകള്‍ ഒരിക്കലും പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് നല്‍കില്ല. പകരം സമീപപ്രദേശത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്ന ഡീലര്‍ക്കാണിത് നല്‍കുക. ഇതിനുപുറമെയാണ് പിന്നാക്ക വിഭാഗങ്ങളോടുള്ള കമ്പനികളുടെ പ്രതികാര നടപടികളും.

തിരുവനന്തപുരം പള്ളിച്ചലില്‍ പെട്രോള്‍ പമ്പ് നടത്തിയിരുന്ന മോഹന്‍ദാസിനു നേരിടേണ്ടി വന്നത് ഇത്തരം ഒരു അനുഭവമാണ്. കേരളത്തിലെ അറിയപ്പെടുന്ന പമ്പുകളില്‍ ഒന്നായിരുന്ന ഇത് അഞ്ച് ഉല്‍പന്നങ്ങള്‍ ലഭിച്ചിരുന്ന കേരളത്തിലെ ഏക പമ്പായിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സുഹൃത്തുക്കളില്‍ നിന്ന് പണം വായ്പയായി വാങ്ങി. എന്നാല്‍ കമ്പനി ഇതു ബിനാമി ഇടപെടാണെന്ന് ആരോപിച്ച് ഡീലര്‍ഷിപ്പ് റദ്ദാക്കി. ആര്‍ബിട്രേഷനില്‍ ബിനാമി ഇടപാടല്ലെന്ന് വ്യക്തമായിട്ടും ഡീലര്‍ഷിപ്പ് നല്‍കാന്‍ കമ്പനി തയാറായില്ല. പകരം ഈ പമ്പ് കമ്പനി ഏറ്റെടുക്കുകയായിരുന്നു. കമ്പനിയുടെ ഈ നടപടി മോഹന്‍ദാസിനെ എത്തിച്ചത് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

Story Highlights: scheduled caste, scheduled tribe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top