ക്യാബേജുകളിൽ കൂടുതൽ നേരം കൊവിഡ് വൈറസിന് കഴിയാൻ സാധിക്കുമോ ? [24 Fact Check]

കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം ക്യാബേജെന്ന് പ്രചാരണം. ലോകാരോഗ്യ സംഘടയുടെ പേരിലാണ് ഈ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്.
കൊറോണ വൈറസിന് മറ്റ് വസ്തുക്കളിൽ 9 മുതൽ 12 മണിക്കൂർ വരെയാണ് നിൽക്കുന്നതെങ്കിൽ ക്യാബേജിൽ 30 മണിക്കൂർ വരെ കഴിയാൻ സാധിക്കുമെന്നും, അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് കൊവിഡ് ബാധയ്ക്ക് കാരണമാകുമെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്.
എന്നാൽ ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു കുറിപ്പ് ഇറക്കിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല ഭക്ഷണത്തിലൂടെ കൊവിഡ് പകരുമെന്നതിന് ഇതുവരെ ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിച്ചു.
വാർത്ത തള്ളി പിഐബിയും രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: Do cabbages spread Covid 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here