ലക്ഷദ്വീപിലെ പൊലീസ് നടപടികള്‍ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

ലക്ഷദ്വീപിലെ പൊലീസ് നടപടികള്‍ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും സ്വീകരിച്ച നടപടികളും വ്യക്തമാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
പ്രതിഷേധക്കാരെ നോട്ടിസ് നല്‍കി ചോദ്യം ചെയ്ത് കൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ദ്വീപില്‍ പൊലീസിനെതിരെ ഒരു പരാതിയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ലക്ഷദ്വീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കി. ഇന്റലിജന്‍സ് വിവരശേഖരണം നടക്കുന്നുണ്ടെന്നും അത് തടയാനാകില്ലെന്നും ലക്ഷദ്വീപ് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിലപാടെടുത്തു. അറസ്റ്റിലായവര്‍ കസ്റ്റഡി പീഡനം ആരോപിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
Story Highlights: lakshadweep, high court of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here