പാക് ജയിലിൽ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശി 4 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലെത്തി

പാക് ജയിലിൽ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശി 4 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ടെക്കിയായി ജോലി ചെയ്തിരുന്ന പ്രശാന്ത് എന്ന യുവാവിനെയാണ് പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. 2017 ഏപ്രിലിൽ അനുവാദമില്ലാതെ നിയന്ത്രണരേഖ മറികടന്നതിനെ തുടർന്നാണ് പാകിസ്താൻ പ്രശാന്തിനെ തടവിലാക്കിയത്.
2017 ഏപ്രിൽ 29നാണ് പ്രശാന്തിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. വ്യക്തിപരമായ കാരണങ്ങളാൽ സ്വിറ്റ്സർലൻഡിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിച്ച പ്രശാന്തിൻ്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. അങ്ങനെ നടന്നുപോകാൻ പ്രശാന്ത് തീരുമാനിച്ചു. ഏപ്രിൽ 11നാണ് അദ്ദേഹം വീടുവിട്ടത്. ബിക്കാനീർ വരെ ട്രെയിനിൽ യാത്ര ചെയ്ത പ്രശാന്ത് ഇന്ത്യ-പാകിസ്താൻ അതിർത്തികടന്നു. അവിടെ വച്ചാണ് പ്രശാന്ത് പാകിസ്താൻ്റെ പിടിയിലായത്.
പ്രശാന്തിനെ കാണാനില്ലെന്ന പരാതി കിട്ടിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പാകിസ്താനിലുണ്ടെന്ന് വ്യക്തമായത്. പിന്നീട് പാക് ഭരണകൂടത്തിനോട് നിരന്തരം നടത്തിയ അഭ്യർത്ഥനകൾക്കൊടുവിൽ പ്രശാന്തിനെ കൈമാറുകയായിരുന്നു.
Story Highlights: Hyderabad Techie Comes Home After 4 Years In Pak Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here