Advertisement

നിയമസഭയില്‍ ബഹളം; പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തി പ്രതിപക്ഷ പരാമര്‍ശം

June 2, 2021
0 minutes Read

മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് എം എല്‍ എ കെ ബാബുവാണ് മുഖ്യമന്ത്രിയേയും മകളുടെ ഭര്‍ത്താവിനേയും ബന്ധപ്പെടുത്തി സംസാരിച്ചത്. മക്കള്‍ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു ബാബുവിന്റെ പരിഹാസം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താന്‍ കുറ്റം പറയില്ലെന്നും തൃപ്പൂണിത്തുറ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ എം എല്‍ എയുടെ പ്രസംഗത്തിന് മറുപടിയായി ഭരണപക്ഷ അംഗങ്ങള്‍ ബഹളവുമായി ചാടി എഴുന്നേറ്റു. എന്നാല്‍ ബഹളം കാര്യമാക്കാതെ പ്രസംഗം തുടരുകയായിരുന്നു ബാബു. ബഹളം കൂടിയതോടെ ബാബുവിന് സംസാരിക്കുവാനുള്ള സമയം കഴിഞ്ഞു എന്ന് ഓര്‍മ്മിപ്പിച്ച്‌ സ്പീക്കര്‍ മൈക്ക് അടുത്തയാള്‍ക്ക് നല്‍കുകയായിരുന്നു.

കെ.ബാബു സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നതില്‍ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നിരയില്‍ നിന്നും മുന്‍പന്തിയിലുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന് ലഭിച്ച വകുപ്പിനെ കഴിഞ്ഞ ദിവസം ബാബു പരിഹസിച്ചിരുന്നു.

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനസമൂഹത്തിന് വേണ്ടിയുള്ളതാണ്. അവരെ ഉയര്‍ത്തിയെടുക്കുകയെന്നത് വലിയ കാര്യമാണെന്നും രാധാകൃഷ്ണന്‍ മറുപടി പറഞ്ഞതോടെ ബാബുവിന് തന്റെ വാക്കുകള്‍ പിന്‍വലിക്കേണ്ടി വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top