കൊവിഡ് വാക്സിൻ സൗജന്യമായി നൽകണം; സഭയിൽ ഇന്ന് പ്രമേയം പാസാക്കും

കൊവിഡ് വാക്സിൻ സൗജന്യമായി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുക്കൊണ്ട് ഇന്ന് നിയമസഭയിൽ പ്രമേയം പാസാക്കും. വാക്സിൻ നിർബന്ധമായും സൗജന്യമായി നൽകണമെന്ന് പ്രമേയത്തിൽ ആവശ്യമുന്നയിക്കും. ഇത് സംബന്ധിച്ചുള്ള പ്രമേയം ആരോഗ്യമന്ത്രി വീണ ജോർജായിരിക്കും സഭയിൽ അവതരിപ്പിക്കുക.
വാക്സിൻ പ്രശ്‌നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പതിനൊന്നോളം സംസ്ഥാനങ്ങളുടെ പിന്തുണ തേടി അവിടുത്തെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. കത്തിന് പിന്നാലെ സഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ,ഡൽഹി, രാജസ്ഥാൻ, ജാർഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് മുഖ്യമന്ത്രി കത്തയച്ചത്.
അതേസമയം ദേവികുളം എം.എൽ.എ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറിൽ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here