ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. മറ്റന്നാള്‍ വൈകുന്നേരം 3.30ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ഹൈക്കോടതി വിധിയെ തുടര്‍ന്നുള്ള സാഹചര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സഖ്യകക്ഷികള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇനി എന്ത് ചെയ്യണമെന്ന നിര്‍ദേശം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നുവരട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനം. ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നതും ചര്‍ച്ച വിഷയമാകും.
കഴിഞ്ഞ ദിവസമാണ് ന്യൂനപക്ഷ സംവരണത്തില്‍ 80: 20 എന്ന കണക്ക് റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എന്ന വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ ഇതിനെതിരെ മുസ്ലിം ലീഗ്, ഐഎന്‍എല്‍ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്ലിങ്ങള്‍ക്ക് പൂര്‍ണമായി അനുവദിച്ച സംവരണം സംസ്ഥാന സര്‍ക്കാര്‍ വിഭജിക്കുകയായിരുന്നുവെന്നും സംഘടനകള്‍.
Story Highlights: minority scholarship, all party meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here