Advertisement

ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എന്‍എസ്എസ്; മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചില്ല

June 2, 2021
Google News 0 minutes Read

മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച്‌ എന്‍എസ്‌എസ്. 2021 മാര്‍ച്ച്‌ 24ലെ ഹൈക്കോടതി ഉത്തരവുപ്രകാരം 2021 ഏപ്രില്‍ 23നകം സര്‍ക്കാര്‍ മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ച്‌ രണ്ടുമാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിക്കാത്തതിനാലാണ് ചീഫ് സെക്രട്ടറിക്ക് എതിരെ വക്കീല്‍ മുഖാന്തിരം എന്‍എസ്‌എസ് കോടതിയലക്ഷ്യനോട്ടീസ് നല്‍കിയിരിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന പത്തു ശതമാനം സംവരണം, മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കാത്തതുവഴി നിരര്‍ത്ഥകമാവുകയാണെന്നും അതിനാല്‍ ഉടനടി പട്ടിക പ്രസിദ്ധീകരിക്കണമെന്നും വീഴ്ച ഉണ്ടായാല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ വ്യക്തിപരമായി കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്‍കിയ കോടതിയലക്ഷ്യ നോട്ടീസില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here