Advertisement

പ്ലസ് ടു പരീക്ഷ റദ്ദാക്കി ഉത്തരാഖണ്ഡും

June 2, 2021
Google News 1 minute Read
Bharat Bandh; CA Foundation exam postponed

ഉത്തരാഖണ്ഡ് പ്ലസ് ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കി. വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന 1.23 ലക്ഷം കുട്ടികള്‍ക്ക് തീരുമാനം ആശ്വാസമായി. മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും പ്ലസ് ടു പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.

മെയ് നാലിന് നടക്കേണ്ടിയിരുന്ന പ്ലസ് ടു പരീക്ഷ ഉത്തരാഖണ്ഡ് മാറ്റിവച്ചിരുന്നു. എന്നാല്‍ മൂല്യനിര്‍ണയ മാനദണ്ഡം സര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിരുന്നില്ല. കേന്ദ്രം മൂല്യനിര്‍ണയത്തില്‍ തീരുമാനമെടുക്കുമ്പോഴായിരിക്കും സര്‍ക്കാരും ഇക്കാര്യം പരിഗണിക്കുക. നേരത്തെ സംസ്ഥാനം പത്താം ക്ലാസ് പരീക്ഷയും സംസ്ഥാനം റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയത്. കേന്ദ്രമന്ത്രിമാര്‍ അധികൃതരുമായ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ചാണ് തീരുമാനം.

Story Highlights: uttarakhand, plus two

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here