Advertisement

കേരളത്തിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് അമേരിക്കൻ മലയാളി കൂട്ടായ്മ ‘അല’

June 3, 2021
Google News 1 minute Read

അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക കൂട്ടായ്മയായ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഹാമാരി കാലത്തെ പിന്തുണയ്ക്ക് ആരോഗ്യവകുപ്പിന്റെ നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 10 ലിറ്ററിന്റെ 35 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 3500 ഫിംഗർ പൾസ് ഓക്സിമീറ്റേഴ്സ്, 1000 ഓക്സി ഫ്ലോ മീറ്റേഴ്സ്, 75000 കെഎൻ95 റെസ്പിറേറ്റേഴ്സ്, 5500 പിപിഇ കിറ്റ്സ്, 1000 നേസൽ കാനുള, 500 നോൺ ബ്രീതർ മാസ്‌ക്, 100 വെന്റിലേറ്റർ ടൂബിങ്സ്, 500 ഇൻലൈൻ സക്ഷൻ കത്തീറ്റർ തുടങ്ങിയവ വിമാനമാർഗ്ഗം ഇന്ന് കൊച്ചിയിലെത്തി.

രണ്ടാം ഘട്ട ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അവ കേരളത്തിൽ എത്തിക്കുമെന്നും ‘അല’ ഭാരവാഹികൾ അറിയിച്ചു.

Story Highlights: art lovers of america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here