കൊവിഡ് പ്രതിരോധം; ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുപോകാന്‍ ഇന്ത്യന്‍ യുദ്ധക്കപ്പൽ സൗദിയിലെത്തി

ഇന്ത്യയുടെ യുദ്ധക്കപ്പല്‍ സൗദി അറേബ്യന്‍ തീരത്ത് എത്തി. കൊവിഡ് പ്രതിരോധത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജനും കൊണ്ടുപോകാനാണ് കപ്പലെത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കിയ ‘ഓപ്പറേഷന് സമുദ്ര സേതു’വിന്റെ ഭാഗമായാണ് ഇന്ത്യന്‍ നേവിയുടെ ഐ.എന്‍ തര്‍ക്കാഷ് യുദ്ധക്കപ്പല്‍ ബുധനാഴ്ച ദമ്മാം തീരത്ത് എത്തിയത്. ദമ്മാം തുറമുഖ, കസ്റ്റംസ് അധികൃതരും ഇന്ത്യന്‍ എംബസി പ്രതിനിധികളും ചേര്‍ന്ന് ദമ്മാമില്‍ കപ്പലിനെ സ്വീകരിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പിന്തുണ നല്കി സൗദിയിലെ നിരവധി കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച സൗദി അരാംകോ ദ്രവരൂപത്തിലുള്ള 60 മെട്രിക് ടണ്‍ ഓക്സിജനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യക്ക് നല്‍കിയിരുന്നു.
Story Highlights: Indian ship reached Saudi to collect oxygen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here