Advertisement

സി. കെ ജാനുവുമായി ഒരു പണമിടപാടുമില്ല; ശബ്ദരേഖയുടെ പേരില്‍ അവഹേളനമെന്ന് കെ. സുരേന്ദ്രന്‍

June 3, 2021
1 minute Read

സി. കെ ജാനുവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജാനുവുമായി ഒരു പണമിടപാടുമില്ല. ജാനു പണം ആവശ്യപ്പെട്ട് വിളിക്കുകയോ, പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോ ഒരാളുടെ ശബ്ദരേഖയുടെ പേരില്‍ ജാനുവിനെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബ്ദരേഖയുടെ ആധികാരികത മാധ്യമങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരും വിളിച്ചിട്ടുണ്ടാകാം. പിന്നീട് അവര്‍ എന്തൊക്കെ പുറത്തുവിടുമെന്ന് തനിക്കറിയില്ല. സി. കെ ജാനു മത്സരിച്ച മണ്ഡലത്തിലെ കാര്യമാണെങ്കില്‍ അവിടെ നിയമാനുസൃതമായ ചില കാര്യങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: K surendran, c k janu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top