Advertisement

പെട്രോൾ വില 100 കടന്നു, ഒന്നും മിണ്ടുന്നില്ലലോ എന്ത് പറ്റി? അമിതാബ് ബച്ചനും, അനുപം ഖേറിനും അക്ഷയ് കുമാറിനും കത്തയച്ച് കോൺഗ്രസ്

June 3, 2021
Google News 0 minutes Read

ബോളിവുഡ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതികരിക്കാനില്ലേ എന്ന് അമിതാഭ് ബച്ചനോടും അക്ഷയ്കുമാറിനോടും അനുപം ഖേറിനോടും ചോദിച്ച് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഭായ് ജഗ്തപ് ചോദിച്ചു.

ഇന്ധനവില 100 കടന്ന സാഹചര്യത്തിലാണ് മൂവർക്കും ജഗ്തപ് കത്തയച്ച് പ്രതിഷേധിച്ചത്. യു.പി.എ സർക്കാരിന്റെ കാലത്ത് ഇന്ധനവില വർധിച്ചപ്പോൾ ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച ഇവർക്ക് ഇപ്പോഴൊന്നും പറയാനില്ലേ എന്നാണ് ജഗ്തപയുടെ ചോദ്യം.

2012 ൽ അമിതാഭ് ബച്ചൻ ഇന്ധനവില വർധനയിൽ ട്വീറ്റ് ചെയ്തു. അന്ന് 63 രൂപയായിരുന്നു പെട്രോൾ ലിറ്ററിന് വില. എന്നിട്ടെന്തുകൊണ്ടാണ് ഇപ്പോൾ ട്വീറ്റ് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

ബുധനാഴ്ച, ജഗ്തപ്പിന്റെ നേതൃത്വത്തിൽ ബോറിവാലിയിലെ വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിലെ മെട്രോ മാളിന് പുറത്ത് ഇന്ധന വില ഉയരുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here