വിരമിച്ച ദിവസം നാട്ടുകാർക്ക് പച്ചക്കറിക്കിറ്റുമായി പോസ്റ്റ്മാന്‍

തപാൽ വകുപ്പിലെ മുപ്പത്തിരണ്ട് വർഷത്തെ സേവനം പൂർത്തിയാക്കി വിരമിച്ച പോസ്റ്റ്മാന്‍ നാട്ടുകാരെ കാണാൻ എത്തിയത് പച്ചക്കറി കിറ്റുമായി.
പാലക്കാട് മുണ്ടൂര്‍ മുതുകാട് പള്ളിക്കര വീട്ടില്‍ സതീഷ്‌കുമാറാണ് കൊവിഡ് കാലത്ത് സഹായം എന്ന ആശയവുമായി ആഘോഷങ്ങള്‍ ഒഴിവാക്കി നാട്ടുകാര്‍ക്ക് സഹായവുമായി എത്തിയത്. തങ്ങളുടെ പഴയ പോസ്റ്റ് മാന്‍ പച്ചക്കറികളുമായി വീട്ടിലെത്തിയതോടെ നാട്ടുകാര്‍ക്കും സന്തോഷമായി.
പഞ്ചായത്തിലെ മുതുകാട് ഭാഗത്തെ 65 അയല്‍പ്പക്ക കുടുംബങ്ങള്‍ക്കാണ് നാളികേരമടക്കമുള്ള കിറ്റ് നല്‍കിയത്. മുണ്ടൂര്‍ നൊച്ചിപ്പുള്ളി പോസ്റ്റ് ഓഫീസിലെ ഇ.ഡി. പോസ്റ്റ്മാനായിട്ടായിരുന്നു സതീഷ്‌കുമാര്‍ സര്‍വീസ് തുടങ്ങുന്നത്. പിന്നീട് ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് എഴുതി സ്ഥിരം പോസ്റ്റ്മാനായി. ജില്ലയിലെ വിവിധ തപാലോഫീസുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സതീഷ്‌കുമാര്‍ ഒലവക്കോട് ജോലി ചെയ്യുമ്പോള്‍ മികച്ച പോസ്റ്റ്മാനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. പോസ്റ്റല്‍ അസിസ്റ്റന്റായി സേവനം തുടരവേ പാലക്കാട് വിക്ടോറിയ കോളേജ് പോസ്റ്റോഫീസില്‍ നിന്നാണ് വിരമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here