നിയമസഭയിൽ നടക്കുന്നത് മോദി വിരുദ്ധരാഷ്ട്രീയം മാത്രം; പ്രതിപക്ഷമില്ലാതായെന്ന് വി മുരളീധരൻ

കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന നിയമസഭാസമ്മേളനം മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയായി മാറ്റുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷമില്ലാതായിരിക്കുകയാണ്. ലക്ഷദ്വീപിൽ തെങ്ങിന്റെ രോഗം മാറാൻ വേണ്ടി മട്ടിയടിച്ചതിനെ കാവി വത്ക്കരണം എന്ന് പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി ആദ്യം പറഞ്ഞത് സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകണമെന്നാണ്. പിന്നെ അത് ആഗോള ടെൻഡർ വിളിക്കുമെന്നായി. വാക്‌സിൻ സംബന്ധിച്ച് കേരള സർക്കാരിന് ഒരു വ്യക്തതയുമില്ല. നിയമസഭയിൽ സഭയിൽ നടക്കുന്നതെല്ലാം മോദി വിരുദ്ധതയാണ്. കേന്ദ്രം വിപണിയിലെ മത്സരത്തിന് വേണ്ടി സംസ്ഥാനത്തെ നിർബന്ധിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞത്.ആരോഗ്യമന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയാണ്.
കേന്ദ്രസർക്കാർ എന്തുചെയ്താലും അതിനെ എതിർക്കുക എന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയാമെന്നും മുരളീധരൻ പറഞ്ഞു. സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് മോദിയാണോ പിണറായിയാണോ എന്ന് ജനം ചിന്തിക്കണം. ഭരണപക്ഷം പറയുന്നതെല്ലാം കേട്ട് കയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിൽ എന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Story Highlights: v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here