Advertisement

വാക്സിനേഷൻ മുൻഗണന പട്ടികയിൽ ഹജ്ജ് തീർത്ഥാടകരെയും കിടപ്പ് രോഗികളെയും ഉള്‍പ്പെടുത്തി

June 3, 2021
0 minutes Read

സംസ്ഥാനത്ത് വാക്സിനേഷൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി.
18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവർക്കും വാക്സിൻ നൽകും. കിടപ്പ് രോഗികൾ,ഹജ്ജ് തീർത്ഥാടകർ എന്നിവരും പട്ടികയിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 95,71,285 പേർക്കാണ് വാക്സിൻ ലദിച്ചത്. വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി 11 വിഭാഗങ്ങളാണ് പുതിയ പട്ടികയിലുള്ളത്.

ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനാണ് തീരുമാനം. ഹജ്ജ് തീർത്ഥാടകരെയും വാക്സിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. പൊലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന മെട്രോ റെയിൽ ഫീൽഡ് ജീവനക്കാർ എന്നിവർക്കും വാക്സിൻ ലഭ്യമാക്കും.

18 മുതൽ 45 വരെ പ്രായമുള്ള കിടപ്പ് രോഗികളും മുൻഗണന പട്ടികയിലുണ്ട്. ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവ്, എയർ ഇന്ത്യ ഫീൽഡ് ജീവനക്കാർ, ജൂഡീഷ്യൽ ജീവനക്കാർ എന്നിവർക്കും ഉടൻ വാക്സിൻ നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top