Advertisement

ആരോഗ്യ അടിയന്തരാവസ്ഥ വികസന കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് ധനമന്ത്രി

June 4, 2021
1 minute Read

രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. മുന്‍ ബജറ്റിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത ചില സംഭവ വികാസങ്ങളാണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കാന്‍ കാരണമായതയെന്ന് മന്ത്രി പറഞ്ഞു. അതില്‍ പ്രധാനം കൊവിഡ് രണ്ടാം തരംഗവും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളുമാണ്. ആരോഗ്യ അടിയന്തരാവസ്ഥ വികസന കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് വികസനത്തിന്റെ പ്രധാന ഉപാധിയായി മാറിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

എല്ലാത്തിനും ഉപരി ആരോഗ്യം, ഒന്നാമത് ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആരോഗ്യ രക്ഷയ്ക്കുള്ള തന്ത്രം തന്നെയാണ് ബജറ്റില്‍ വികസന തന്ത്രമായി മാറിയിരിക്കുന്നത്. ആരോഗ്യവും ഭക്ഷവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന നയമെന്നും മന്ത്രി പറഞ്ഞു.

Story Highlights: kerala budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top