ട്രംപിന്റെ അക്കൗണ്ട് 2 വർഷത്തേക്ക് സസ്പൻഡ് ചെയ്ത് ഫേസ്ബുക്ക്

അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ട് വർഷത്തേക്ക് സസ്പൻഡ് ചെയ്തു. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പൻഡ് ചെയ്തത്. യുഎസ് കാപിറ്റോളിൽ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിൻ്റെ പോസ്റ്റുകളാണ് സസ്പൻഷനു കാരണം.
തൻ്റെ അക്കൗണ്ട് വിലക്കിയതോടെ മരുമകൾ ലാറ ട്രംപിന്റെ അക്കൗണ്ടിൽ നിന്ന് വീണ്ടും ട്രംപ് പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഫേസ്ബുക് ഉപയോഗം കണ്ടുപിടിച്ചതോടെ അതും വിലക്കി. ട്രംപിന്റെ വിഡിയോകൾ നീക്കം ചെയ്ത ഫേസ്ബുക് ഇനിമേലിൽ ഇത് മുൻ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നിർദ്ദേശവും നൽകി.
ട്രംപിന്റെ മകൻ എറികിന്റെ പത്നിയാണ് ലാറ. ട്രംപുമായി നടത്തിയ ഒരു അഭിമുഖം അടുത്തിടെ ലാറ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഫേസ്ബുക്കിൽ നിന്നും ലാറക്ക് ഇമെയിൽ ലഭിച്ചു. ഇത് ട്രംപിന്റെ വീഡിയോ ആണെന്നും ആൾക്ക് വിലക്കുണ്ടെന്നുമാണ് സന്ദേശം ലഭിച്ചത്.
Story Highlights: Facebook Suspends Donald Trump’s Account For 2 Years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here