Advertisement

സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം നടപ്പാക്കും; വാക്‌സിന്‍ നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ധനമന്ത്രി

June 4, 2021
1 minute Read

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. പതിനെട്ട് വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനായി 1000 കോടി അനുവദിക്കും. 500 കോടി അനുബന്ധമായി നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഏത്രയും വേഗം തന്നെ ഗവേഷണം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.

Story Highlights: kerala budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top