Advertisement

കെ.ആർ. ഗൗരിയമ്മയ്ക്കും ആർ. ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി വീതം

June 4, 2021
Google News 0 minutes Read

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റില്‍ ആരോഗ്യത്തിനും ഭക്ഷണത്തിനും ഏറ്റവും പ്രാധാന്യമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. കൊവിഡ് കാലമായതിനാല്‍ ജനങ്ങളില്‍ നികുതിയുടെ അധികഭാരം ഒന്നും നല്‍കുന്നില്ല എന്നതും പ്രധാനമാണ്.

അന്തരിച്ച മുന്‍ മന്ത്രിമാരായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും കെ ആര്‍ ഗൗരിയമ്മയ്ക്കും സ്മാരകം നിര്‍മ്മിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ഇതിനായി രണ്ടു കോടി വീതം അനുവദിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ശുപാര്‍ശകളുടെ വിപുലീകരണമാണ് പുതിയ ബജറ്റില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിന് 3.82% വരുമാന നഷ്ടമുണ്ടായി. കൊവിഡ് മൂലമുണ്ടായ ലോക്ഡൗണും തൊഴില്‍ വരുമാന നഷ്ടവുമാണ് ഇതിനു കാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here