ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യന്‍ അത്‌ലറ്റുകളെ അനുഗ്രഹിക്കാൻ മില്‍ഖാ സിംഗ് വേഗം രോഗമുക്തനാകട്ടെ; ആരോഗ്യവിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി

ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകളെ അനുഗ്രഹിക്കാനും പ്രചോദിപ്പിക്കാനും മില്‍ഖാ സിംഗ് വേഗം രോഗമുക്തനാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശുപത്രിയില്‍ കഴിയുന്ന അത്‌ലറ്റിക് ഇതിഹാസത്തിന്റെ ആരോഗ്യ വിവരങ്ങള്‍ പ്രധാനമന്ത്രി
തിരക്കി എന്നും വാര്‍ത്താ ഏജന്‍സിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.
91 വയസുകാരനായ മില്‍ഖാ സിംഗിനെ മെയ് 20 മുതല്‍ കൊവിഡ് പ്രശ്‌നങ്ങള്‍ അലട്ടുകയാണ്. ആദ്യം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദേഹം. പിന്നാലെ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ആഭ്യര്‍ഥന പരിഗണിച്ച് ഡിസ്‌ചാര്‍ജ് ചെയ്തു.
എന്നാല്‍ വീണ്ടും ഓക്‌സിജന്‍റെ അളവില്‍ കുറവ് വന്നതോടെ ചണ്ഡീഗഢിലെ ആശുപത്രിയില്‍ വ്യാഴാഴ്‌ച രാത്രിയോടെ മില്‍ഖായെ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വ്യാഴാഴ്‌ച രാത്രി പുറത്തുവന്ന വിവരം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here