സംസ്ഥാന ബജറ്റ്; ഇടുക്കി പാക്കേജ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ മലയോര ജനത

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റിൽ ഇടുക്കി പാക്കേജ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. 12,000 കോടി രൂപയുടെ മാർഗരേഖ വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ജില്ലയുടെ പ്രധാന വരുമാന മാർഗമായ കൃഷി, ടൂറിസം മേഖലകൾ കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡ് പ്രതിസന്ധിക്കൊപ്പം വേനൽമഴയും ജില്ലയിലെ കാർഷിക മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കി. 240 കോടിയുടെ നഷ്ടമാണുണ്ടായത്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസം മേഖലയും നിശ്ചലമായി. ഈ രണ്ട് മേഖലയ്ക്കും പ്രത്യേക പരിഗണന ലഭിക്കണം.
2018ലെ പ്രളയത്തിന് ശേഷം 5000 കോടിയും 2020ൽ ആയിരം കോടിയും ഇടുക്കിക്ക് വേണ്ടി പ്രഖ്യാപിച്ചെങ്കിലും പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങിയെന്നാണ് പ്രതിപക്ഷ വിമർശനം. പുതിയ പാക്കേജിൽ അങ്ങനെയുണ്ടാകരുതെന്നും ഓർമിപ്പിക്കുന്നു. പെട്ടിമുടി ദുരന്തത്തിന് ശേഷം തൊഴിലാളി നയങ്ങൾ നവീകരിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ അതും ഉണ്ടായില്ല. ഇത്തവണത്തെ ബജറ്റിൽ തോട്ടം തൊഴിലാളികളെ പരിഗണിക്കുമെന്നാണ് ഇടുക്കിയുടെ പ്രതീക്ഷ.
Story Highlights: kerala budget, idukki package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here