Advertisement

കൊവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് ബഹ്‌റൈനിലും അനുമതി

June 5, 2021
Google News 1 minute Read

കൊവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. സൊട്രോവിമാബ് വികസിപ്പിച്ച, ഹെല്‍ത്ത് കെയര്‍ രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്കെയുടെ ക്ലിനിക്കല്‍ ട്രയലുകളില്‍ ഇത് കൊവിഡ് രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്‌റൈന്‍ അനുമതി നല്‍കിയത്.

നേരത്തെ യുഎഇയും കുവൈത്തും സൊട്രോവിമാബ് ചികിത്സയ്ക്ക് അനുമതി നല്‍കിയിരുന്നു. 85 % ഫലപ്രദമാണ് ചികിത്സയെന്ന് കണ്ടെത്തിയിരുന്നു. ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയാണ് സൊട്രോവിമാബ്. കൊവിഡിന്റെ വകഭേദങ്ങളെ തടയാന്‍ ഈ മരുന്നിന് സാധിക്കുമെന്ന് പ്രീ ക്ലിനിക്കല്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Bahrain approved ‘Sotrovimab’ Treatment for emergency use

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here