Advertisement

കുഴല്‍പ്പണക്കേസ്; സുരേഷ് ഗോപിയുടെ ഹെലികോപ്ടർ യാത്ര അന്വേഷിക്കണം – പത്മജ വേണുഗോപാൽ

June 5, 2021
Google News 2 minutes Read

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതിരോധത്തില്‍ നില്‍ക്കുന്ന ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. കെ സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേയെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

സുരേഷ് ഗോപിയും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നുണ്ടെന്നും പത്മജ കുറിപ്പില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോയെന്നും ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേയെന്നുമാണ് പത്മജയുടെ ചോദ്യം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ?
: പത്മജ വേണുഗോപാൽ

അതേസമയം , കുഴൽപ്പണ കവർച്ചാകേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Story Highlights: Congress leader Padmaja venugopal , Suresh Gopi – Kodakara Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here