Advertisement

അങ്കമാലിയില്‍ കോടികളുടെ മയക്കുമരുന്നുവേട്ട; രണ്ട് പേര്‍ പിടിയില്‍

June 5, 2021
1 minute Read

അങ്കമാലി കറുകുറ്റിയില്‍ കോടികളുടെ മയക്കുമരുന്നുവേട്ട. രണ്ടു കിലോയോളം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടി.

ചേര്‍ത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം 29), തളിപ്പറപ്പ് മന്ന സി.കെ ഹൗസില്‍ ആബിദ് (33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടു കിലോയോളം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരും. ചെന്നെയില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്നതാണിത്. എസ്.പി കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്.

മുനമ്പം കുഴുപ്പിള്ളിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ് സംഘം. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടകളിലൊന്നാണിത്. എ.ഡി.എസ്.പി എസ്. മധുസൂദനന്‍, ഡി.വൈ.എസ്.പിമാരായ അശ്വകുമാര്‍, ടി.എസ്. സിനോജ്, എസ്.ഐ കെ. അജിത്ത്, ഡാന്‍സാഫ് ടീം എന്നിവരും അടങ്ങുന്ന സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്.

Story Highlights: Drug hunt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top