പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; നടൻ പേൾ പുരി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ പേൾ പുരി അറസ്റ്റിൽ. നാഗിൻ സീരിയലിലൂടെ ജനശ്രദ്ധ നേടിയ 31 കാരനായ താരത്തെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പേൾ പുരിക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് താരം.
അതേസമയം, ടെലിവിഷൻ മേഖലയിലെ നിരവധി പ്രമുഖരാണ് താരം നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. പ്രമുഖ നിർമാതാവ് ഏക്താ കപൂർ അടക്കം പേൾ പുരിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
നാഗിൻ സീരിയലിന് പുറമെ ഫിർ ഭി നാ മാനെ ബത്തമീസ് ദിൽ, ബേപ്പനാ പ്യാർ എന്നിവയിലെ വേഷങ്ങൾ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് പേൾ പുരി.
Story Highlights: Naagin Actor Pearl Puri Arrested For Allegedly Raping Minor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here