Advertisement

കൊവിഡ്; സർവ്വകലാശാല പരീക്ഷകൾ റദ്ദാക്കണം; ശശി തരൂർ ​ഗവർണർക്ക് കത്തയച്ചു

June 5, 2021
5 minutes Read

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവസാന വർഷ വിദ്യാർത്ഥികളുടെ സർവ്വകലാശാല പരീക്ഷകൾ റദ്ദാക്കാൻ ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂർ കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാന് കത്തയച്ചു. മഹാമാരിയുടെ സമയത്ത് പരീക്ഷ നടത്തുന്ന നടപടി നിരുത്തരവാദപരമാണെന്നും ശശി തരൂർ വിമർശിച്ചു. ഓഫ്‍ലൈനായി പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുമെന്നും തരൂർ പറഞ്ഞു.

കേരള സർവ്വകലാശാലയുടെ പരീക്ഷ ജൂൺ 15നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ ട്വീറ്റിൽ ശശി തരൂർ പ്രതിഷേധമറിയിച്ചിരുന്നു. ‘കേരള സർവ്വകലാശാല പരീക്ഷകൾ ജൂൺ 15ന് നടത്തുന്നത് നിരുത്തരവാദപരമാണ്. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് അവരെ എത്തിക്കുന്നത് അനീതിയാണ്.’ ശശി തരൂർ ട്വീറ്റ് ചെയ്തു.

കൊവിഡ് സാഹചര്യത്തിൽ ഓഫ്‍ലൈനായി പരീക്ഷ നടത്തുന്നതിനെതിരെയുള്ള ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പും ശശി തരൂർ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സർവ്വകലാശാല പരീക്ഷകൾ നടത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു. വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരി​ഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ശശി തരുർ എംപി കത്തിൽ ​ഗവർണറോട് അഭ്യർത്ഥിച്ചു.

Story Highlights: Shashi tharoor MP writes to governor for cancel university exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top